മുഹമ്മ: ശരണ മന്ത്രങ്ങള്‍ ഉരുവിട്ട് അയ്യനെ കാണാന്‍ കാല് നടയായി 110 അംഗ സംഘം പുറപ്പെട്ടു. കായിപ്പുറം-തോട്ടുമുഖപ്പില്‍ ജഗദംബിക ക്ഷേത്ര സന്നിധിയില്‍ നിന്ന് കെട്ടുമുറുക്കി തേങ്ങ ഏര് വഴിപാട് നടത്തിയാണ് ഭക്ത സംഘം പുറപ്പെട്ടത്. 20 വര്‍ഷമായി ഇത്തരം അയ്യപ്പന്മാരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നെങ്കിലും ഇതാദ്യമായിട്ടാണ് കുട്ടികള്‍ ഉള്‍പ്പെടെ വിപുലമായ സംഘം ദര്‍ശന പുണ്യനേടാന് പുറപ്പെട്ടത്. വരും വര്‍ഷങ്ങളിലും ഇത്തരം കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. ശബരിമല മുന്‍ മേല്‍ശാന്തി പരമേശ്വരന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. രാജീവ് ചെറുവള്ളിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: