ആലപ്പുഴ: ദേവസ്വം നിയമനങ്ങളിലെ സംവരണം പുനക്രമീകരിച്ചപ്പോള്‍ വിശ്വകര്‍മ്മ സമൂഹത്തെ പാടെ അവഗണിച്ച സര്‍ക്കാര്‍ നടപടിയെ അഖില കേരള വിശ്വകര്‍മ്മ മഹാസഭഅമ്പലപ്പുഴ താലൂക്ക് യൂണിയന് കമ്മറ്റി അപലപിച്ചു.
ദേവസ്വം ബോര്‍ഡിലും ദേവസ്വം നിയമനങ്ങളിലും വിശ്വകര്‍മ്മ സമൂഹത്തിന് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ഇതിനെ ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാര്‍ നടപടി. വിശ്വകര്‍മ്മ സമൂഹത്തിനോട് സര്‍ക്കാര്‍ തുടരുന്ന സാമൂഹ്യ നീതി നിഷേധത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ യോഗം തീരുമാനിച്ചു. യൂണിയന് പ്രസിഡന്റ് വി.പി. ആചാരി അദ്ധ്യക്ഷനായി.
പി.കെ. പൊന്നപ്പന്, വി. രാജഗോപാല്‍, കെ.എസ്.ഉത്തമന്, ശോഭാ ശശിധരന്, സജിത് ഉണ്ണികൃഷ്ണന്, പി. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: