ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണം യുവജന പ്രതിരോധം ഹരിപ്പാട്

Tuesday 21 November 2017 2:00 am IST

ആലപ്പുഴ: സിപിഎമ്മുകാര്‍ സ്‌ക്കൂളില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയ യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ അനുസ്മരണം ഡിസംബര്‍ ഒന്നിന് നടക്കും. ജിഹാദി ചുവപ്പ് ഭീകരതയ്ക്കതിരെ യുവജന പ്രതിരോധം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവമോര്‍ച്ച ജില്ലാ കമ്മറ്റി ഹരിപ്പാട് പരിപാടി നടത്തുക.
വൈകിട്ട് മൂന്നിന് 5,000 യുവാക്കളെ പങ്കെടുപ്പിച്ച് റെയില്‍വേ സ്റ്റേഷനു മുന്‍വശത്തു നിന്നും റാലിയും മാധവ ജങ്ഷനില്‍ പൊതുസമ്മേളനവും നടക്കും. ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ രാവിലെ പുഷ്പാര്‍ച്ച നടക്കും. യുവജന പ്രതിരോധത്തോടനുബന്ധിച്ച് വിളംബര റാലി, സേവ പ്രവര്‍ത്തനങ്ങള്‍ എല്ലാ മണ്ഡഡലതലങ്ങളിലും നടക്കും. തോമസ് ചാണ്ടി എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നും, ജില്ല കളക്ടര്‍ ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ ഉടന്‍ തന്നെ പിടിച്ച് എടുക്കണമെന്നും, കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും യുവമോര്‍ച്ച ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.
ബിജെപി ജില്ല പ്രസിഡന്റ് കെ. സോമന്‍ ഉത്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ല ജന. സെക്രട്ടറി അജി ആര്‍. നായര്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ല ജന. സെക്രട്ടറി എം.വി ഗോപകുമാര്‍, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം എസ്. സാജന്‍, ജില്ല ജന. സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, പി.കെ. രഞ്ജിത്ത്, ശ്യാംകൃഷ്ണന്‍, ഉമേഷ് സേനാനി, ഹരീഷ് വള്ളികുന്നം എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.