കടുത്ത ഉപാധികളോടെ കാര്‍ത്തിക്ക് അനുമതി

Tuesday 21 November 2017 2:30 am IST

ന്യൂദല്‍ഹി: ബ്രിട്ടനില്‍ പോകാന്‍ മുന്‍കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിന് സുപ്രീം കോടതി അനുമതി നല്‍കി. പക്ഷെ കടുത്ത ഉപാധികളാണ് കോടതി വച്ചിരിക്കുന്നത്.

മകളുടെ സര്‍വ്വകലാശാ പ്രവേശനവുമായി ബന്ധപ്പെട്ട ഡിസംബര്‍ ഒന്നു മുതല്‍ പത്തു വരെ കാര്‍ത്തിക്ക് ബ്രിട്ടന്‍ സന്ദര്‍ശിക്കാം.പക്ഷെ മടങ്ങിവരുമെന്ന് കോടതിക്ക് മൂന്നു ദിവസത്തിനുള്ളില്‍ രേഖാമൂലം ഉറപ്പു നല്‍കണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ െബഞ്ച് വ്യക്തമാക്കി.

മടങ്ങിവരുമെന്ന് എഴുതി നല്‍കണം, സമയക്രമം പാലിക്കണം. കോടതി കാര്‍ത്തിയോട് നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ അനുവദിച്ചെന്നു കരുതി മറ്റ് കോടതികളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഇങ്ങനെ മുന്‍കാല ചരിത്രമുണ്ടെന്ന് പറഞ്ഞ് അനുമതി തേടാന്‍ ശ്രമിക്കരുത്. കോടതി വ്യക്തമാക്കി. ജൂലൈ 18നാണ് സിബിഐ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതും കാര്‍ത്തി രാജ്യം വിടുന്നത് വിലക്കിയതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.