അതിരപ്പിള്ളി പദ്ധതിക്കായി സിപിഐ യൂണിയനും

Monday 20 November 2017 9:59 pm IST

തൃശൂര്‍: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കായി സിഐടിയു സംഘടിപ്പിക്കുന്ന സെമിനാറില്‍ സിപിഐ നേതാവും. സംഭവം വിവാദമായതോടെ സിപിഐ നേതൃത്വം മുഖംരക്ഷിക്കാനുള്ള ശ്രമം തുടങ്ങി. കെഎസ്ഇബിയിലെ സിഐടിയു യൂണിയനാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്.
ഉദ്ഘാടകന്‍ മന്ത്രി എം.എം.മണിയും. എഐടിയുസി സംസ്ഥാനസെക്രട്ടറിയും സിപിഐ നേതാവുമായ എ.എന്‍.രാജനും പരിപാടിയില്‍ പങ്കെടുക്കുന്നതായി നോട്ടീസില്‍ പറയുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന പരസ്യപ്രഖ്യാപനവുമായി സിപിഐ നേതൃത്വം രംഗത്ത് വന്നിരുന്നു. കാനം രാജേന്ദ്രന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയും അതിരപ്പിള്ളിയില്‍ നേരത്തെ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കെഎസ്ഇബിയിലെ എഐടിയുസി യൂണിയനും നേതാക്കളും അതിരപ്പിള്ളി പദ്ധതിക്കുവേണ്ടി ശക്തമായി നിലകൊള്ളുകയാണ്. ഇത് പാര്‍ട്ടിക്കുള്ളില്‍ ഭിന്നത സൃഷ്ടിക്കുന്നുണ്ട്.
എഐടിയുസി യൂണിയന്‍ നേരത്തെയും പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും പഴയ നിലപാട് മാറ്റി പദ്ധതിക്കെതിരെ സംസാരിക്കാനാണ് എ.എന്‍.രാജന്‍ പങ്കെടുക്കുന്നതെന്നുമാണ് മുതിര്‍ന്ന നേതാവും എഐടിയുസി ജനറല്‍ സെക്രട്ടറിയുമായ കെ.പി.രാജേന്ദ്രന്‍ പ്രതികരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.