തൃശൂര്‍: സമുദായത്തിന്റെ കരുത്തും ഐക്യവും വിളംബരം ചെയ്ത് കെപിഎംഎസ് മഹാറാലി. ഭൂഅധിനിവേശ റാലിയുടെ സമാപനത്തോടനുബന്ധിച്ച് തൃശൂരില്‍ കെപിഎംഎസ് സംഘടിപ്പിച്ച മഹാറാലിയും പൊതുസമ്മേളനവും സംഘടനയുടെ കരുത്ത് തെളിയിച്ചു. തോപ്പ് സ്റ്റേഡിയം പരിസരത്തുനിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. വിദ്യാര്‍ത്ഥി കോര്‍ണറില്‍ നടന്ന പൊതുസമ്മേളനം ദേശീയ പട്ടികജാതി കമ്മീഷന് വൈസ് ചെയര്മാന് എല്‍.മുരുകന് ഉദ്ഘാടനം ചെയ്തു. യോഗ നടപടികള്‍ക്ക് വേദിയില്‍ തുടക്കമാകുമ്പോഴും റാലിയുടെ അവസാന നിര തോപ്പ് സ്റ്റേഡിയത്തില്‍ നിന്ന് പുറപ്പെട്ടിരുന്നില്ല. വരുംദിവസങ്ങളില്‍ സംഘടനാപ്രവര്‍ത്തനം ശക്തമാക്കാനും താലൂക്ക്, ജില്ലാ-സംസ്ഥാന സമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: