പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

Tuesday 21 November 2017 2:12 am IST

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ പരിരക്ഷയും ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂര്‍ വെങ്ങോല കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആവാസ് പദ്ധതിയുടെ ആദ്യ കാര്‍ഡ് അസ്സം സ്വദേശിനി ബെനഡിക്റ്റ ടിര്‍ക്കിക്ക് മന്ത്രി കൈമാറി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനായി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍, റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ കെ. ശ്രീലാല്‍, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജു, ജില്ലാ പഞ്ചായത്ത് അംഗം ജോളി ബേബി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കേരള പ്ലൈവുഡ് ആന്‍ഡ് ബ്ലോക്ക് ബോര്‍ഡ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.