മൂന്നാര്‍: ദേവികുളം താലൂക്കിലെ പത്ത് പഞ്ചായത്തുകളില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ജനദ്രോഹമെന്നാരോപിച്ച് സിപിഐയും കോണ്‍ഗ്രസും ഹര്‍ത്താലിലില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മൂന്നാര്‍ സംരക്ഷണ സമിതി എന്ന പേരില്‍ രൂപീകരിച്ച സംഘടനയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
പള്ളിവാസല്‍, ദേവികുളം, ശാന്തന്‍പാറ, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂര്‍ തുടങ്ങി പത്ത് പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ നടക്കുന്നത്. റവന്യൂ വകുപ്പ് കര്‍ഷകരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നെന്നാരോപിച്ചാണ് മൂന്നാര്‍ സംരക്ഷണ സമിതി എന്ന പേരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഎം, സിപിഐ ബന്ധം വഷളായതിനാല്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. കനത്ത പോലീസ് കാവലാണ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: