കൊച്ചി : ഗോവ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് എസ്. ദുര്‍ഗ എന്ന ചിത്രം ഒഴിവാക്കിയതിനെതിരെ സംവിധായകന് സനല്‍ കുമാര്‍ ശശിധരന് നല്കിയ ഹര്‍ജി സിംഗിള്‍ബെഞ്ച് ഇന്ന് പരിഗണിക്കാന്‍ മാറ്റി.
ഇന്ന് ഉത്തരവുണ്ടായേക്കും. ഗോവ ഫിലിം ഫെസ്റ്റിവലിലേക്ക് ജൂറി തിരഞ്ഞെടുത്ത ചിത്രം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നാരോപിച്ചാണ് സനല്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് ഇടക്കാല വിധിയുണ്ടാകാത്തതിനെത്തുടര്ന്ന് അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ച് കേസ് വീണ്ടും സിംഗിള്‍ബെഞ്ച് കേള്‍ക്കാന്‍ നിര്‍ദേശിച്ച് മടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: