ചെറുതോണി: കൊട്ടാക്കമ്പൂര്‍ ഭൂമിതട്ടിപ്പ് കേസിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇടുക്കി എംപി ജോയ്സ് ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് ഇന്ന്. രാവിലെ 10ന് ചെറുതോണിയിലെ എംപിയുടെ ഓഫീസിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.
ജോയിസ് ജോര്‍ജിന്റെ കൊട്ടാക്കമ്പൂര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ സ്ഥിരീകരിച്ച് ദേവികുളം സബ്കളക്ടര്‍ പട്ടയം റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എംപി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ശക്തമായ സമരം തുടങ്ങുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ. കൈമളിന്റെ നേതൃത്വത്തിലാണ് പ്രകടനം. തുടര്‍ന്ന് പ്രതിഷേധയോഗം സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.കെ. നസീര്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന കമ്മറ്റിയംഗം പി.എ. വേലുക്കുട്ടന്, ജില്ലാനേതാക്കളായ കെ.എസ്. അജി, ഷാജി നെല്ലിപ്പറമ്പില്‍, പി.ആര്. വിനോദ് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: