പദ്മാവതി: ക്ഷത്രിയ ക്ഷേമസഭ കേരള നേതാക്കള്‍ സമവായത്തിന്

Tuesday 21 November 2017 2:30 am IST

കോട്ടയം: ഹിന്ദി ചിത്രം പദ്മാവതിക്കെതിരെയുള്ള അഖിലഭാരതീയ ക്ഷത്രിയ മഹാസഭയുടെ പ്രതിഷേധരീതിയോട് കേരളത്തിലെ ക്ഷത്രിയ ക്ഷേമസഭയ്ക്ക് യോജിപ്പില്ലെന്ന് സംസ്ഥാന നേതാക്കള്‍. രജപുത്ര പൈതൃകം അക്രമത്തിലൂടെയല്ല സംരക്ഷിക്കേണ്ടതെന്ന് ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മയും ജനറല്‍ സെക്രട്ടറി ആത്മജവര്‍മ്മ തമ്പുരാനും പറഞ്ഞു.

ദേശീയ തലത്തിലുള്ള പ്രതിഷേധത്തില്‍ കേരള നേതാക്കള്‍ സമവായത്തിന് ശ്രമിക്കും. സംഘടനകള്‍ ആരോപിക്കുന്ന തരത്തിലുള്ള ഒരു രംഗവും ചിത്രത്തില്‍ ഇല്ലെന്ന് സംവിധായകനും നിര്‍മ്മാതാക്കളും ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിട്ടും കൊലവിളി നടത്തുന്നതു ശരിയല്ല.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ നിലപാടുകള്‍ പുനഃപരിശോധിക്കണം.
പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുമായും സര്‍ക്കാരുകളുമായും ചര്‍ച്ച നടത്താന്‍ പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നും സംസ്ഥാന നേതാക്കള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.