ശീതകാല സമ്മേളനത്തിന്റെ സമയം കോണ്‍ഗ്രസ് നിരവധി തവണ മാറ്റി: ജെയ്റ്റ്‌ലി

Tuesday 21 November 2017 2:30 am IST

ന്യൂദല്‍ഹി: പാര്‍ലമെന്റ് സമ്മേളനങ്ങളുടെ സമയ ക്രമത്തില്‍ കോണ്‍ഗ്രസ് നിരവധി തവണ മാറ്റം വരുത്തിയിട്ടുണ്ടെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ശീതകാല സമ്മേളനം നീട്ടിവെച്ചതിനെ വിമര്‍ശിച്ച സോണിയാഗാന്ധിക്ക് മറുപടി നല്‍കുകയായിരുന്നു ജെയ്റ്റ്‌ലി.

നവംബര്‍ മൂന്നാം വാരം മുതല്‍ ഡിസംബര്‍ മൂന്നാംവാരം വരെയാണ് സാധാരണ ശീതകാല സമ്മേളനങ്ങള്‍ ചേരുന്നത്. ഇത്തവണ ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഡിസംബര്‍ രണ്ടാം വാരത്തിലേക്ക് ശീതകാല സമ്മേളനം പുനക്രമീകരിച്ചു. കേന്ദ്രത്തിന്റെ ധാര്‍ഷ്ട്യമാണ് ഇത്തരത്തില്‍ സമ്മേളനം നീട്ടിവെയ്ക്കുന്നതിന് കാരണമെന്ന് സോണിയആരോപിച്ചു.

2011ലടക്കം നിരവധി തവണ തെരഞ്ഞെടുപ്പ് കാലത്ത് സമ്മേളനം നീട്ടിവെച്ച കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തുന്നത് പരിഹാസ്യമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.