ഉപരാഷ്ട്രപതി ഇന്നും നാളെയും കൊച്ചിയില്‍

Tuesday 21 November 2017 2:52 am IST

കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കൊച്ചിയിലെത്തും. ഉപരാഷ്ട്രപതി പദമേറ്റെടുത്ത ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനമാണിത്. ഇന്നും നാളെയും മൂന്നു പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.

ഇന്ന് ഉച്ചയ്ക്ക് 12.05ന് നാവികസേനാ വിമാനത്താവളത്തിലാണ് ഉപരാഷ്ട്രപതി എത്തുക. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നല്‍കും. വൈകിട്ട് നാലിന് ഹോട്ടല്‍ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഫോറം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

നാളെ രാവിലെ 9.30ന് കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കൊച്ചി കോര്‍പ്പറേഷന്റെ സുവര്‍ണജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയാകും. 10.45ന് മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ നൂറ്റിഅറുപതാമത് വാര്‍ഷികാഘോഷത്തിലും ഉപരാഷ്ട്രപതി പങ്കെടുക്കും. 12.30ന് നാവിക വിമാനത്താവളത്തില്‍ നിന്നും മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.