ഗുജറാത്തില്‍ കോണ്‍ഗ്രസിനൊപ്പം എന്‍സിപിയുമില്ല

Tuesday 21 November 2017 2:30 am IST

ന്യൂദല്‍ഹി: കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് എന്‍സിപി. ഗുജറാത്തിലെ എല്ലാ സീറ്റുകളിലും തനിച്ച് മത്സരിക്കാനാണ് എന്‍സിപിയുടെ തീരുമാനമെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസുമായി വ്യക്തമായ സീറ്റു ധാരണയിലെത്താന്‍ എന്‍സിപിക്ക് സാധിക്കാതെ വന്നതോടെയാണ് സഖ്യത്തില്‍ നിന്നുള്ള പിന്‍മാറ്റം. ഗുജറാത്ത് നിയമസഭയില്‍ രണ്ട് എംഎല്‍എമാരാണ് എന്‍സിപിക്കുള്ളത്.

സഖ്യനീക്കം പരാജയപ്പെട്ടതോടെ 182 സീറ്റുകളിലും എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.