കോട്ടയം: തുരുത്തി പുതുമന തന്ത്രവിദ്യാലയം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ക്ഷേത്രശ്രീ വാദ്യകലാനിധി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്രശ്രീ പുരസ്കാരത്തിന് വി.കെ. അശോക്കുമാര്, തുറവൂര്‍ ശിവരാമന് എന്നിവര്‍ അര്‍ഹരായി. വാദ്യകലാനിധി പുരസ്കാരത്തിന് മായന്നൂര്‍ രാജു, കലാനിലയം മനോജ്, അജി പട്ടിക്കാട് എന്നിവര്‍ അര്‍ഹരായി.
22ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കടകംപള്ളി സരേന്ദ്രന് പുരസ്കാരം സമ്മാനിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ കെ. മുരളീധരന്, പി.സി. ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും. മേയര്‍ വി.കെ. പ്രശാന്ത് അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: