കാനത്തെ കുടഞ്ഞ് സിപിഎം സമ്മേളനങ്ങള്‍

Tuesday 21 November 2017 2:52 am IST

ആലപ്പുഴ: രാഷ്ട്രീയ എതിരാൡകളെ രൂക്ഷമായി വിമര്‍ശിക്കുന്ന സിപിഎം സമ്മേളനങ്ങളില്‍ കുറേക്കാലമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇരയാക്കിയിരുന്നതങ്കില്‍ ഇപ്പോള്‍ അത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനായി.

ലോക്കല്‍ സമ്മേളനങ്ങളിലും, ഏരിയാ സമ്മേളനങ്ങളിലും സിപിഐയെ, പ്രത്യേകിച്ച് കാനത്തെ നിശിതമായി വിമര്‍ശിക്കാനും അവഹേളിക്കാനും പ്രതിനിധികള്‍ മത്സരിക്കുകയാണ്.

മുന്‍കാലത്ത് വിമര്‍ശനവും സ്വയംവിമര്‍ശനവുമായി ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളായിരുന്നു നടന്നിരുന്നത്. ഇന്ന് താഴെത്തട്ടു മുതല്‍ പിണറായി സര്‍ക്കാരിനെ പുകഴ്ത്തല്‍ മാത്രമായി.

ഔദ്യോഗിക പക്ഷത്തിന്റെ കണ്ണിലെ കരടാകാന്‍ ആര്‍ക്കും ധൈര്യമില്ല. വി.എസ്. അച്യുതാനന്ദന്‍ പൂര്‍ണമായും അപ്രസക്തമായതോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ വെറും ചടങ്ങുകളായി. ഭയമാണ് പ്രവര്‍ത്തകരെ നയിക്കുന്നത്. അതിനാലാണ് നേതാക്കള്‍ പിണറായി പ്രീതിക്ക് കാനത്തെ കുടയുന്നതും.

മുന്‍കാലങ്ങളില്‍ സമ്മേളന പ്രതിനിധികള്‍ മത്സരിക്കാന്‍ തയ്യാറാകുമായിരുന്നു. നിലവില്‍ നാമമാത്രമായ സമ്മേളനങ്ങളില്‍ മാത്രമാണ് മത്സരങ്ങള്‍ നടന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.