മൂന്നാറില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

Tuesday 21 November 2017 9:22 am IST

മൂന്നാര്‍: കൈയേറ്റങ്ങള്‍ക്കെതിരേ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ചു വരുന്ന നടപടികളില്‍ പ്രതിഷേധിച്ച് മൂന്നാര്‍ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ഇടുക്കി ജില്ലയിലെ പത്തു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. കൈയേറ്റ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന പള്ളിവാസല്‍, മൂന്നാര്‍, ബൈസണ്‍വാലി, ചിന്നക്കനാല്‍, ശാന്തന്പാറ, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍. മൂന്നു ഘട്ടങ്ങളിലായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ നടപ്പാക്കുക, നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

നേരത്തെ, ഹര്‍ത്താലിനെതിരെ റവന്യൂ വകുപ്പ് രംഗത്തെത്തിയിരുന്നു. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്നും ഇതേക്കുറിച്ച് ധാരണയുള്ളവര്‍ ഇത്തരം പ്രക്ഷോഭങ്ങളിലേയ്ക്ക് പോകേണ്ട കാര്യമില്ലെന്നും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിലപാടറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.