അദൈ്വതാശ്രമം രജത ജയന്തി; വീടിന്റെ താക്കോല്‍ ദാനം നടത്തി

Tuesday 21 November 2017 9:52 am IST

ബാലുശ്ശേരി: കൊളത്തൂര്‍ അദൈ്വതാശ്രമം രജതജയന്തിയുടെ ഭാഗമായി ആശ്രമം നടപ്പിലാക്കുന്ന മംഗളാലയം സേവാപദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയാറമ്പത്ത് സത്യനുവേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം നടത്തി. മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു.
ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍, നന്മണ്ട ഗ്രാമപഞ്ചായത്ത് അംഗം സി.കെ. രാജന്‍, രജതജയന്തി ആഘോഷസമിതി ജനറല്‍ കണ്‍വീനര്‍ പ്രേംനാഥ് മംഗലശ്ശേരി, സി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.
പ്രദേശത്തെ ഏഴുവീടുകള്‍ പുനര്‍നിര്‍മ്മാണം നടത്താനും അഞ്ച് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനുമാണ് പദ്ധതി. ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റാണ് ദൗത്യം ഏറ്റെടുത്തിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.