ബാലശാസ്ത്ര കോണ്‍ഗ്രസ്സ്: നാലു ടീമുകള്‍ ദേശീയതലത്തിലേക്ക്

Tuesday 21 November 2017 9:53 am IST

കോഴിക്കോട്: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും നേതൃത്വം നല്‍കുന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ദേശീയതലത്തിലേക്ക് കോഴിക്കോട് നിന്ന് നാലു ടീമുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 16 ടീമുകളില്‍ നാലു ടീമുകളും ഒരു ജില്ലയില്‍ നിന്നാവുന്നത് ആദ്യമായാണ്. സീനിയര്‍ വിഭാഗത്തില്‍ നിന്ന് ഗവ. എച്ച്എസ്എസ് കോക്കല്ലൂരിലെ പി.ആര്‍. അനുവിന്ദ് കോണ്‍ക്രീറ്റ് കട്ടപാകലിലെ ദൂഷ്യവശങ്ങള്‍ അവതരിപ്പിച്ച് ദേശീയതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് എച്ച്എസ്എസിലെ പി. ഭവ്യ കാവുകളിലെ സസ്യജാലങ്ങളെയും മണ്ണിനങ്ങളെകുറിച്ചും പഠനം നടത്തി ദേശീയതലത്തിലെത്തി.
ജൂനിയര്‍ വിഭാഗത്തില്‍ ഗവ. എച്ച്എസ്എസ് കുറ്റിക്കാട്ടൂരിലെ ലുബ്‌ന ഷെറിന്‍ ഊര്‍ജസംരക്ഷണത്തില്‍ വിവിധതരം എല്‍ഇഡി ബള്‍ബുകളുടെ ഗുണമേന്മയെക്കുറിച്ച് പഠനം നടത്തിയും നന്മണ്ട സരസ്വതി വിദ്യാമന്ദിറിലെ മയൂഖ ഷാജി നന്മണ്ട പ്രദേശത്തെ ഡെങ്കിപ്പനി ബാധിതരേയും അതിന്റെ ശാസ്ത്രീയകാരണങ്ങളെകുറിച്ചും പ്രോജക്ട് അവതരിപ്പിച്ച് ദേശീയതലമത്സരത്തിന് അര്‍ഹത നേടി. ഡിസംബര്‍ 27 മുതല്‍ 31 വരെ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന ദേശീയതലമത്സരത്തില്‍ ഈ നാലു ടീമുകള്‍ ജില്ലയെ പ്രതിനിധീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.