മന്ത്രിസ്ഥാനം: ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ശശീന്ദ്രന്‍

Tuesday 21 November 2017 11:17 am IST

കാസര്‍ഗോഡ്: മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് എന്‍സിപിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നു എ.കെ. ശശീന്ദ്രന്‍.

മന്ത്രിയാകുന്ന കാര്യം പാര്‍ട്ടിയോ മുന്നണിയോ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാതിരിക്കാനാവില്ല. സംഘടനാ നടപടികള്‍ക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അശുഭ ചിന്തകളുടെ ആവശ്യമില്ല. എല്ലാ കാര്യത്തിലും ശുഭ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി കമ്മീഷന്‍ അവരുടെ ജോലി കൃത്യ സമയത്ത് തീര്‍ത്തു. റിപ്പോര്‍ട്ടില്‍ എന്താണെന്ന് അറിയാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് ഉള്ളടക്കത്തെ കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ല. കമ്മീഷന്റെ പ്രവര്‍ത്തനവുമായി പൂര്‍ണമായി സഹകരിച്ചുവെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.