കൊച്ചിയില്‍ നാവികസേനയുടെ ആളില്ലാ വിമാനം തകര്‍ന്നു വീണു

Tuesday 21 November 2017 11:47 am IST

കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ നാവികസേന ഉപയോഗിച്ചിരുന്ന ആളില്ലാ വിമാനം കൊച്ചിയില്‍ തകര്‍ന്നു വീണു. യന്ത്രതകരാറാണ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. പത്ത് വര്‍ഷമായി നാവികസേന ഉപയോഗിച്ചു വന്നിരുന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. 12.05-നാണ് ഉപരാഷ്ട്രപതി കൊച്ചിയില്‍ എത്തുന്നത്. നാവികസേന വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹത്തിന്റെ വരവിന് മുന്നോടിയായി കനത്ത സുരക്ഷയാണ് കൊച്ചിയില്‍ ഒരുക്കിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.