കുറ്റവിമുക്തനായാല്‍ ശശീന്ദ്രന് മന്ത്രിയാകാം: എന്‍സിപി

Tuesday 21 November 2017 12:06 pm IST

ന്യൂദല്‍ഹി: ഫോണ്‍വിളി കേസില്‍ കുറ്റ വിമുക്തനായാല്‍ എ.കെ. ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ തടസമില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍. ശശീന്ദ്രന് ക്ലീന്‍ ചിറ്റ് കിട്ടുമെന്നാണ് പ്രതീക്ഷ. കേന്ദ്ര നേതൃത്വത്തെ കാര്യങ്ങളെല്ലാം അറിയിച്ചിട്ടുണ്ടെന്നും പീതാംബരന്‍ പറഞ്ഞു.

എ.കെ. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിച്ച ഫോണ്‍വിളി കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് പി.എസ്. ആന്റണി ചെയര്‍മാനായ കമ്മീഷന്‍ സമര്‍പ്പിച്ചത്.

കുറ്റവിമുക്തനായി ആദ്യമെത്തുന്ന എന്‍സിപി പ്രതിനിധിക്കു മന്ത്രിസ്ഥാനം തിരികെ നല്‍കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.