നെടുമങ്ങാട് ബസപകടം : 36 പേര്‍ക്ക് പരിക്ക്

Wednesday 22 November 2017 2:17 am IST

നെടുമങ്ങാട്: നെടുമങ്ങാട് കൊല്ലങ്കാവിനടുത്ത് തത്തങ്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര്‍ക്കു പരിക്ക്. ഗുരുതരമായി പരിക്കേറ്റ വലിയമല സ്വദേശികളായ ബാബു (65), ഉദയന്‍ (50), വിതുര സ്വദേശി വത്സല (56) എന്നിവര്‍ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.30 നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന ബസും നെടുമങ്ങാടു നിന്നും വിതുരയിലേക്കു പോവുകയായിരുന്ന ബസുമാണ് പഴകുറ്റിക്കും പുത്തന്‍പാലത്തിനും ഇടയിലുള്ള തത്തന്‍കോട് വളവില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മുഴുവന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം ഗുരുതരമായി പരിക്കേറ്റ ആറുപേരെ മെഡിക്കല്‍ കോളേജിലും 12പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പതിനെട്ടുപേര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം ആശുപത്രിവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.