കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറായി ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ മുന്‍ മെമ്പര്‍ സെക്രട്ടറി ഡോ.ഗോപിനാഥ് രവീന്ദ്രനെ തെരഞ്ഞെടുത്തു. ന്യൂഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിക സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയാണ്. ജെഎന്‍യുവില്‍ നിന്ന് എംഎയും പിഎച്ച്ഡിയും നേടിയ അദ്ദേഹം ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് പോസ്റ്റ് ഡോക്റ്ററല്‍ ബിരുദവും നേടി. 1987 മുതല്‍ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി സര്‍വ്വകലാശാലകളില്‍ അദ്ദേഹം അധ്യാപകനായിരുന്നു. ന്യൂഡല്‍ഹി ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂള്‍, സെന്റ് സ്റ്റീഫന്‍സ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നെല്‍സണ്‍ മണ്ടേല സെന്റര്‍ ഡയരക്ടറായും പ്രവര്‍ത്തിച്ചു. നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹം പഠിച്ചതും വളര്‍ന്നതും ഡല്‍ഹിയിലാണ്. കോഴിക്കോട് ഡല്‍ഹിയിലെ സ്വകാര്യ കമ്പനി എഞ്ചിനിയറായിരുന്ന പുത്തന്‍വീട്ടില്‍ രവീന്ദ്രന്-ലേഡി ശ്രീരാം കോളേജിലെ ഇംഗ്ലീഷ് അധ്യാപിക തലശ്ശേരി നെട്ടൂര്‍ എടത്തട്ട വനജ ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: