കണ്ണൂര്‍: മുസ്ലിം ലീഗില്‍ നേതൃമാറ്റമാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്ത്. ഇതേ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പയ്യാമ്പലം ഗവ. ഗസ്റ്റ് ഹൗസില്‍ ജില്ലാ നേതൃയോഗം ചേര്‍ന്നു. സംസ്ഥാന നേതാവ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിക്കു പുറമെ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീംചേലേരി ,വി.പി. വമ്പന്‍, ടി.എ. തങ്ങള്‍ തുടങ്ങിയവര്‍ക്കു പുറമെ 11 മണ്ഡലം കമ്മിറ്റി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. ഈ മാസം 28നാണ് പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരേണ്ടത്. പുതിയ കമ്മിറ്റിയില്‍ അബ്ദുല്‍ കരീം ചേലേരി ജനറല്‍ സെക്രട്ടറി സ്ഥാനാത്ത് നിന്ന് മാറണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. മുന്‍ യൂത്ത് ലീഗ് പ്രസിഡന്റിന്റെ നേതൃത്വത്തിലുളള ഒരു വിഭാഗമാണ് നിലവിലുളള ജില്ലാ കമ്മിറ്റിക്കെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് ലീഗ് നേതൃത്വത്തിന് കീറാമുട്ടിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: