സിറ്റിംഗ് ഇന്ന്

Tuesday 21 November 2017 7:00 pm IST

കണ്ണൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി.മോഹനദാസ് ഇന്ന് രാവിലെ 11 ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.
ജയകേരള സംസ്ഥാന നാടകമത്സരം; 5 നാടകങ്ങള്‍ തെരഞ്ഞെടുത്തുമട്ടന്നൂര്‍: നവംബര്‍ 25 മുതല്‍ 29 വരെ മട്ടന്നൂര്‍ ജയകേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന 9 ാ മത് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് 5 നാടകങ്ങള്‍ തെരഞ്ഞെടുത്തു. അമ്പലപ്പുഴ സാരഥിയുടെ വനിതാ പൊലീസ്, കോഴിക്കോട് മനസ്സിന്റെ ഹൃദയത്തിലേക്കൊരു മടക്കയാത്ര, കോഴിക്കോട് നാടക നിലയത്തിന്റെ ചാണക്യന്‍, തിരുവനന്തപുരം സംഘചേതനയുടെ മഴനിലാവ്, ആലപ്പുഴ ഭരതിന്റെ മൂന്ന് ഇന്ത്യന്‍ പൗരന്മാരുടെ ഒരുദിവസം എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട നാടകങ്ങളെന്ന് സംഘാടകസമിതി ചെയര്‍മാന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.