കണ്ണൂര്‍: ബിഎസ്എന്‍എല്‍ കണ്ണൂര്‍ എസ്എസ്എയില്‍ ഡിജിആര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 52 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബിഎസ്എന്‍എല്‍ സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷന് കേരള സര്‍ക്കിള്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡിയോഗം ആവശ്യപ്പെട്ടു. 18 വര്‍ഷത്തിലേറെയായി ജോലിചെയ്തുവരുന്ന ജീവനക്കാരെയാണ് ഇത്തരത്തില്‍ പിരിച്ചുവിടുന്നത്. ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് രതീശന് അധ്യക്ഷത വഹിച്ചു. പി.മനോഹരന്, ടി.വി.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: