സക്ഷമ ജില്ലാ വാര്‍ഷിക സമ്മേളനം 26 ന്

Tuesday 21 November 2017 7:01 pm IST

കണ്ണൂര്‍: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ സക്ഷമ കണ്ണൂര്‍ ജില്ലാ വാര്‍ഷിക സമ്മേളനം 26 ന് രാവിലെ 10.30 ന് തുളിച്ചേരി ബിഎംഎസ് ഓഫീസിന് സമീപം നടക്കും. ജില്ലാ അധ്യക്ഷന്‍ ഡോ.പ്രമീളജയറാമിന്റെ അധ്യക്ഷതയില്‍ ജില്ലാ സാമൂഹ്യനീതീ ഓഫീസര്‍ എം.എം.മോഹന്‍ദാസ് ഉദ്ഘാടനം ചെയ്യും.
ദിവ്യാംഗന്‍മാര്‍ക്കുള്ള ഉപകരണ വിതരണം സി.കെ.ജ്യോതികുമാര്‍ നിര്‍വ്വഹിക്കും. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറല്‍ സെക്രട്ടറി പി.ഒ.രാജേഷ്, ജില്ലാ ഉപാധ്യക്ഷന്‍ സി.കെ.ജ്യോതികുമാര്‍ എന്നിവര്‍ സംസാരിക്കും. അഡ്വ.കെ.എസ്.രഞ്ചിത്ത് കുമാര്‍, സുമ മഹേഷ് തുടങ്ങിയവര്‍ സംസാരിക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി വി.വി.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.