ഇരിട്ടി: കുന്നോത്ത് സെന്റ് തോമസ് ഫൊറോനയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് സൗജന്യമായി ഉച്ച ഭക്ഷണം നല്കുന്ന ‘കാരുണ്യ പാഥേയം’ പദ്ധതി ഒരു വര്‍ഷം പിന്നിട്ടതിന്റെ വാര്‍ഷികം താലൂക്ക് ആശുപത്രി പരിസരത്ത് ചേര്‍ന്ന ലളിതമായ ചടങ്ങില്‍ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടര്‍ റവ.ഡോ.മാണി ആട്ടേല്‍ ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന്, സ്ഥിരംസമിതി അധ്യക്ഷന്‍ പി.വി.മോഹനന്, കൗണ്‍സിലര്‍ പ്രേമവല്ലി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.പി.രവീന്ദ്രന്, ഫൊറോന വികാരി ഫാ. ജോസഫ് ചാത്തനാട്ട്, കൗണ്‍സില്‍ കണ്‍വീനര്‍ വി.ടി.മാത്തുക്കുട്ടി, ബേബി കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഒരു വര്‍ഷത്തിനിടയില്‍ കാരുണ്യ പാഥേയത്തിലൂടെ 19922 പേര്‍ക്ക് ഭക്ഷണം നല്കി. ഏഴു ലക്ഷത്തോളം രൂപയാണ് ചെലവായത്. 14 ഇടവകകളുള്ള കുന്നോത്ത് ഫൊറോനയിലെ 3700 വീട്ടുകാര്‍ ഈ പദ്ധതിയിലേക്ക് ആഴ്ചയില്‍ 3.5 രൂപ വീതം നല്‍കിയാണ് ഈ മാതൃകാ ജീവകാരുണ്യ പദ്ധതിനടത്തി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: