ഇരിട്ടി: കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂളില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഇരിട്ടി ഉപജില്ലാ സ്കൂള്‍കലോത്സവത്തിന് തുടക്കമായി. അഡ്വ.സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി 105 വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
അയ്യന്‍കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റിന് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജയിംസ് ചെല്ലങ്കോട്ട്, സ്കൂള്‍ മാനേജര്‍ റവ. ഡോ. തോമസ് ചിറ്റിലപ്പള്ളി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വിജയലക്ഷ്മി പാലക്കുഴ, കണ്‍വീനര്‍ ഹൈസ്കൂള്‍ മുഖ്യാധ്യാപകന്‍ കെ.എ. മാത്യു , ജോയിന്റ് കണ്‍വീനര്‍ യുപി സ്കൂള്‍ മുഖ്യാധ്യാപകന്‍ മാത്യുസ് മാത്യുസ്, പ്രോഗ്രാം കണ്‍വീനര്‍ കെ.വി.സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റ് ജോര്‍ജ്ജ് ചേന്നാട്ട് , മാര്‍ഗരറ്റ് ജോസ്, തോമസ് വര്‍ഗീസ്, ഷിജി നടുപ്പറമ്പില്‍, ഡെയ്സിമാണി, ബീന റോജസ്, മേരിക്കുട്ടി വാഴാംപ്ലാക്കല്‍, കെ. മണികണ്ഠന്, എം.ശൈലജ, റോബര്‍ട്ട് അറക്കല്‍, കെ.ജെ ജോസഫ്, ബിജുകുറുമുട്ടം, കെ.വി പ്രേമരാജന്‍, എം.ബാബു, ടി.മെഹഹൂബ്, സീന പ്രദീപ്, കെ.വി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: