കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ ബിടെക്ക് ബിരുദം പൂര്‍ത്തിയാക്കിയ കാഡറ്റുകളുടെ ബിരുദദാന ചടങ്ങ് ഇന്നലെ നടന്നു. പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ കാഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് നടക്കും. ബിടെക് കോഴ്സ് പൂര്‍ത്തിയാക്കിയ114 കാഡറ്റുകള്‍ക്ക് മുഖ്യാതിഥി ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫസര്‍ മമിദല ജഗദേഷ് കുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വൈസ് അഡ്മിറല്‍ എസ്.വി.ബൊക്കറെ ,കമാന്റന്റ് റിയര്‍ അഡ്മിറല്‍ എംഡി സുരേഷ്, ഡെപ്യൂട്ടി കമാന്റന്റ് റിയര്‍ അഡ്മിറര് അമിത് വിക്രം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: