കൂത്തുപറമ്പ്: കൂത്തുപറമ്പ് ആമ്പിലാട്ടില് വീടുകള്‍ക്ക് നേരെ ഗുണ്ടാ അക്രമം. അമ്പിലാട്ട് മാന്കിമുക്ക് കല്ലുകെട്ടിന്കണ്ടി ഹൗസില്‍ വി.പങ്കജ, അമ്പിലാട്ട് പുതിയകണ്ടി കാവിനു സമീപം മൂലംപറമ്പ് ഹൗസില്‍ എം.രമിഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ഗുണ്ടാ അക്രമം നടന്നത്. പന്നിയോറ സുബിന്, കൊയിലോട്ട് വിജേഷ് എന്നിവരാണ് അക്രമം നടത്തിയത്.
ഇന്നലെ അമ്പിലാട്ട് റോഡരികില്‍ വെച്ച് ഇവര്‍ ഓട്ടോവില്‍ ഇരുന്നു മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം. പങ്കജയുടെ മകന് പ്രജീഷും റെമീഷുമാണ് മദ്യപസംഘത്തെ ചാദ്യം ചെയ്തത്. പങ്കജയുടെ വീട്ടില്‍ ഇരുമ്പ് ദണ്ഡുമായി കയറിയ അക്രമിസംഘം പ്രജീഷിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പ്രജീഷ് ഓടിരക്ഷപെടുകയായിരുന്നു.
പങ്കജയുടെ വീട്ടില്‍ കയറി വീട്ടുപകരണങ്ങളായ ഗ്യാസ് സ്റ്റൗ, സിലിണ്ടര്‍, ഫര്‍ണിച്ചറുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ വലിച്ചെറിഞ്ഞ അക്രമിസംഘം ഇരുന്നൂറ് മീറ്റര്‍ അപ്പുറത്തുള്ള റെമിഷിന്റെ വീട്ടില്‍ കയറി മൂന്നു കേസരകളും അടിച്ചു തകര്‍ത്തു. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: