മട്ടന്നൂര്‍: ടാക്സി സ്റ്റാന്റ് പണിത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും വാഹനങ്ങള്‍ക്ക് വിശ്രമം റോഡരികില്‍. മട്ടന്നൂര്‍ നഗരസഭയിലെ ഉരുവച്ചാലിലാണ് ഈ കാഴ്ച. ടാക്സി സ്റ്റാന്റിനായി െ്രെഡവര്‍മാരും നാട്ടുകാരും നഗരസഭയോട് നിരന്തരം ആവശ്യമുന്നയിച്ചതിനെ തുടര്‍ന്നാണ് 2015 ല്‍ നഗരസഭയിലെ ചെറുപട്ടണമായ ഉരുവച്ചാലില്‍ ടൗണിനോട് ചേര്‍ന്ന സ്ഥലത്ത് സ്റ്റാന്റ് പണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുത്തത്. എന്നാല്‍ കുറച്ചുകാലം മാത്രമാണ് ഇവിടെ ടാക്സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത്. എന്നാല്‍ പതിയെ വാഹനങ്ങള്‍ റോഡരികിലേക്ക് മാറി. തലശ്ശേരി-മട്ടന്നൂര്‍ റോഡിന്റെ ഒരു വശത്താണ് ഇപ്പോള്‍ പാര്‍ക്ക് ചെയ്യുന്നത്. റോഡരികില്‍ ഇത്തരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാരണം ഗതാഗതക്കുരുക്ക് പതിവാണ്. മട്ടന്നൂര്‍ നഗരസഭയും പോലീസ് അധികൃതരും ഇത് കണ്ടിലെന്ന് നടിക്കുകയാണ്. ടാക്സി സ്റ്റാന്റില്‍ തന്നെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ അവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: