പാനൂര്‍: സിപിഎം-പോലീസ് കൂട്ടുകെട്ടിനെതിരെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പാനൂരില്‍ പ്രതിഷേധ മൗനജാഥ നടത്തി. പാനൂര്‍ സുമംഗലി ഓഡിറ്റോറിയം പരിസരത്ത് നിന്നും ആരംഭിച്ച ജാഥ ടൗണ്‍ പ്രദക്ഷിണം ചെയ്ത് ബിജെപി ഓഫീസ് പരിസരത്ത് സമാപിച്ചു. കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി ബാനറുകള്‍ ഉയര്‍ത്തി നടന്ന പ്രതിഷേധം സിപിഎം-പോലീസ് കൂട്ടുകെട്ടിന് താക്കീതായി മാറി. സ്ത്രീകള്‍ക്ക് പുറമെ കുട്ടികളും പ്രതിഷേധത്തില്‍ അണിനിരന്നു.
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി സി.പി.സംഗീത, ജില്ലാപ്രസിഡണ്ട് എന്‍.രതി, കെ.കാര്‍ത്തിക, ലസിത പാലക്കല്‍, എ.പി.വസന്ത തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: