മട്ടന്നൂര്‍: മട്ടന്നൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ഉച്ചക്കഞ്ഞി വിതരണം നിലച്ചതറിഞ്ഞ് ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ടിന്റെയും ബിജെപി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരോട് കാര്യങ്ങള്‍ അന്വേഷിച്ചു. ഹോസ്പിറ്റല്‍ മേധാവികളുമായും സംഘം ചര്‍ച്ച നടത്തി നാളെ മുതല്‍ ഉച്ചക്കഞ്ഞി നല്‍കുമെന്ന് അധികൃതര്‍ ഉറപ്പു നല്കി. അല്ലാത്തപക്ഷം സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് രാജന് പുതുക്കുടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: