കണ്ണൂര്‍: ജവഹര്‍ ലാല്‍ നെഹ്റു പബ്ലിക്ക് ലൈബ്രറി നടത്തുന്ന പുഷ്പോല്‍സവത്തിന് സംഘാടകസമിതിയായി. കണ്ണൂര്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലട്കര്‍ മിര്‍ മുഹമ്മദ് അലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ കണ്ണൂര്‍ കലകട്രേറ്റ് മൈതാനത്ത് വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. യോഗത്തില്‍ ലൈബ്രറി വൈസ് ചെയര്മാന് അഡ്വ.ടി.ഒ.മോഹനന്, സി.രാജന്, ഇ.ബാലകൃഷ്ണന്. അഡ്വ.പി.കെ.രാജീവ്, പി.സി.അശോകന്, കെ.കെ.ചന്ദ്രന്, എ.പി.ഹംസകുട്ടി, പ്രൊഫ.ടി.പി.ബാലന്, അഡ്വ മാര്ട്ടിന് ജോര്‍ജ്, മുണ്ടേരി ഗംഗാധരന്, എം.രത്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി-ചെയര്മാന്, അഡ്വ.ടി.ഒ മോഹനന്-വര്‍ക്കിംഗ് ചെയര്മാന്, വെള്ളോറ രാജന്, സി.സീനത്ത്, പ്രൊ.ടി.വി. ബാലന്, റോഷ്നി ഖാലിദ്, സി.രാജന്. സി.സമീര്‍-വൈസ് ചെയര്മാന്മാര്, അഡ്വ. മാര്ട്ടിന് ജോര്‍ജ്-ജനറല്‍ കണ്‍വീനര്‍, എം.രത്നകുമാര്‍, ടി.മുകുന്ദന്, ആര്.അനില്‍ കുമാര്‍, ടി.മിലേഷ് കുമാര്‍-കണ്‍വീനര്‍മാര്‍, പി.കെ.പ്രേമരാജന്‍ എന്നിവരെയും കോ ഓഡിനേറ്റര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: