ആദ്യ വിമാനത്തിന് പേര് മോദി-ഫഡ്നാവിസ്

Tuesday 21 November 2017 8:23 pm IST

 

മുംബൈ: ഇന്ത്യയുടെ സ്വന്തം വിമാനം. പേര് മോദി-ഫഡ്നാവിസ്. രാജ്യത്ത് പൂര്‍ണ്ണമായി നിര്‍മ്മിച്ച ഈ 19 സീറ്റുള്ള യാത്രാ വിമാനത്തിന് വ്യോമയാന വകുപ്പിന്റെ അംഗീകാരം കിട്ടി. പദ്ധതി പ്രവര്‍ത്തികമാക്കിയതിന് പധാനമന്ത്രി മോദിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസിന്റെയും പേരുകള്‍ ചേര്‍ത്തിട്ട് നിര്‍മ്മാതാവ് അമോല്‍ യാദവ് നന്ദി പ്രകടിപ്പിച്ചു.

ജെറ്റ് എയര്‍വേസിലെ ഡെപ്യൂട്ടി ചീഫ് പൈലറ്റാണ് അമോല്‍ യാദവ്. മുംബൈ കാന്‍ഡിവാലിയില്‍ പാര്‍പ്പിടത്തില്‍ സ്വന്തം വിമാനം നിര്‍മ്മിക്കാന്‍ തുടങ്ങി. ആറു വര്‍ഷമെടുത്തു പൂര്‍ത്തിയാക്കാന്‍. 2011 ല്‍ നിര്‍മ്മിക്കാന്‍ തുടങ്ങി നാലു വര്‍ഷമായിട്ടും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ സഹകരിച്ചില്ല. ഒടുവില്‍ 2015 ല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പെടുത്തി പദ്ധതി സമര്‍പ്പിച്ചപ്പോള്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുന്‍കൈ എടുത്തു. പ്രധാനമന്ത്രി മോദിയുടെ ശ്രദ്ധയില്‍ പെടുത്തി. രജിസ്ട്രേഷനുമായി.

”ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരമൊരു സംരംഭം. ഇന്ത്യയുടെ സ്വന്തം വിമാനം. വിടി-എന്‍എംഡി എന്ന് വിമാനത്തിനു പേരുമിട്ടു. എന്‍എം എന്നാല്‍ നരേന്ദ്ര മോദി. ഡി- ദേവേന്ദ്ര ഫഡ്നാവിസ്,” അമോല്‍ പറഞ്ഞു. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ചാണ് 19 സീറ്റുള്ള യാത്രാ വിമാനം നിര്‍മ്മിച്ചതെന്ന് അമോല്‍ യാദവിന്റെ സഹോദരന്‍ രശ്മികാന്ത് പറഞ്ഞു. ലോകത്ത് ആകെ നാലു രാജ്യങ്ങളേ 19 സീറ്റു യാത്രാവിമാനം നിര്‍മ്മിച്ചിട്ടുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.