ശബരിമല: ശബരിമലയെ സ്പെഷ്യല്‍ സെക്യൂരിറ്റി സോണായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആഭ്യന്തര വകുപ്പാണ് സ്പെഷ്യല്‍ സെക്യൂരിറ്റി സോണായി പ്രഖ്യാപിച്ചത്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടി.
ഇതോടെ ശബരിമലയില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണിയോ, തീവ്രവാദ ഗ്രൂപ്പില്‍ നിന്നുള്ള ഭീഷണിയോ ഉണ്ടായാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധിക്കും. കൂടാതെ പൊലീസ് ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ക്ക് നിയമബലവും ലഭിക്കും.
ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, പാണ്ടിത്താവളം, ഉപ്പുപാറ, പുല്ലുമേട്, കോഴിക്കാനം, വണ്ടിപ്പെരിയാര്‍, സത്രം, ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് സ്പെഷ്യല്‍ സെക്യൂരിറ്റി സോണില്‍ ഉള്‍പ്പെടുന്നത്. ഇലവുങ്കല്‍ മുതല്‍ പമ്പവരെയുള്ള പാതയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവും ഇതില്‍ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: