മിന്നല്‍ പരിശോധന; വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി

Tuesday 21 November 2017 9:12 pm IST

മലപ്പുറം: ജില്ലയിലെ സിവില്‍ സപ്ലൈസ് ഗോഡൗണുകളിലും റേഷന്‍ കടകളിലും വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി.
മഞ്ചേരി ഗോഡൗണില്‍ സ്‌റ്റോക്കുകളില്‍ വലിയ കുറവുള്ളതായി പരിശോധനയില്‍ വ്യക്തമായി.
പൊന്നാനി ഭാഗങ്ങളിലെ റേഷന്‍കടകളില്‍ മിക്കതിലും സ്റ്റോക്ക് രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല, ഉപഭോക്താക്കള്‍ക്ക് ബില്ലുകള്‍ നല്‍കുന്നില്ലെന്നും ശ്രദ്ധയില്‍പ്പെട്ടു.
മലപ്പുറം യൂണിറ്റിലെ ഡിവൈഎസ്പി എ.രാമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ എം.ഗംഗാധരന്‍, സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.