കോട്ടയം: ജൈവകൃഷി പുനഃസ്ഥാപനം ജലസംരക്ഷണത്തിന്റെ ആദ്യപടിയാണെന്നും നീര്‍ത്തടാധിഷ്ഠിത വികസനം അനിവാര്യമാണെന്നും കെ.വി. ദയാല്‍ പറഞ്ഞു. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയില്‍ ഹരിത സാക്ഷരതയും ജൈവ ജീവനവും എന്ന സിമെനാറില് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.ജി. സര്‍വ്വകലാശാല രജിസ്ട്രാര്‍ എം.ആര്. ഉണ്ണി ഉദ്ഘാടനം ചെയ്തു. നദീസംയോജന പദ്ധതി കോര്‍ഡിനേറ്റര്‍ അഡ്വ. കെ. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. എം.ജി. സര്‍വ്വകലാശാലയുടെ ‘ജൈവം 2017’ പദ്ധതിയുടെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നീര്‍ച്ചാലുകള്‍ക്കും ഉറവകള്‍ക്കും പേരിടുന്ന പുതിയ പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യപ്പെട്ടു. ജൈവ കമ്പോസ്റ്റ് നിര്‍മ്മാണത്തില്‍ നാനോ ടെക്നോളജിയുടെ സാധ്യത വളരെ വലുതാണെന്നും ശാസ്ത്ര പിന്‍ബലമില്ലാതെ വികസന പ്രവര്‍ത്തനങ്ങള്‍ അസാധ്യമാണെന്നും സെമിനാര്‍ വ്യക്തമാക്കി. എം.ജി. യൂണിവേഴ്സിറ്റി ജൈവം കോര്‍ഡിനേറ്റര്‍ ജി. ശ്രീകുമാര്‍, നദീസംയോജന പദ്ധതി പ്രവര്ത്തകന് പള്ളിക്കോണം രാജീവ്, ബസേലിയസ് കോളേജ് എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ കുരുവിള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: