കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി ചെമ്പുച്ചിറ റോഡില്‍ കൊരേച്ചാല്‍ ഭാഗത്ത് രൂപപ്പെട്ട വന്‍കുഴികള്‍ വാഹനഗതാഗതം ദുഷ്കരമാക്കി. കോടാലി ഫോറസ്ററ് ഓഫീസ് പരിസരം മുതല്‍ കൊരേച്ചാല്‍ ഭഗവതിക്ഷേത്രത്തിന്റെ മുന്‍ഭാഗം വരെയുള്ള പ്രധാന റോഡിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. മഴപെയ്ത് വെള്ളം നിറഞ്ഞാല്‍ കുഴികളുടെ ആഴം അറിയാന്‍ കഴിയാത്തതിനാല്‍ അപകടം പതിവായി. പത്തോളം സര്‍വ്വീസ് ബസ്സുകള്‍ ദിവസേന പല പ്രാവശ്യം കടന്നു പോകുന്ന വഴിയാണിത്. കുഴികളില്‍ ചക്രമിറങ്ങുമ്പോള് ബസ്സുകളുടെ അടി ഭാഗം റോഡില്‍ തട്ടുന്നതിനാല്‍ ഇതുവഴി സര്‍വ്വീസ് നടത്താന്‍ ബുദ്ധിമുട്ടാണെന്ന് ബസ്സ് ജീവനക്കാര്‍ പറയുന്നു. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ റോഡ് റീടാറിങ്ങിന് പ്രൊജക്ട് ഉണ്ടെങ്കിലും തുക അപര്യാപ്തമെന്ന് പറഞ്ഞ് കരാറുകാര്‍ പിന്മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: