കൊണ്ടാഴി: ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ അനധികൃതമായി നടന്നിരുന്ന ചെങ്കല്‍ ഖനനം നാട്ടുകാരും, ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. ഒരു വര്‍ഷം മുന്‍പ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഖനനം നിര്‍ത്തിവെച്ചിരുന്ന സ്ഥലത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വന്‍ രീതിയില്‍ ഖനനം നടത്തി വരുകയായിരുന്നു.
വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്തെത്തി ഖനനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും പ്രതിഷേധ സൂചകമായി കൊടി സ്ഥാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: