കാണക്കാരിയില്‍ വീടുകള്‍ക്ക് കാണക്കാരിയില്‍ വീടുകള്‍ക്ക് മിന്നലേറ്റ് വന്‍നാശം

Tuesday 21 November 2017 9:23 pm IST

കുറവിലങ്ങാട്: കാണക്കാരി ആശുപത്രിപ്പടിയില്‍ ഇടിമിന്നലില്‍ വ്യാപകനാശം. കഴിഞ്ഞ ദിവസം കനത്തമഴക്കൊപ്പം ഉണ്ടായ മിന്നലില്‍ നിരവധിവീടുകള്‍ക്കും വീട്ടുപകരണങ്ങളും നാശനഷ്ടം നേരിട്ടു.  കോട്ടയത്തെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കാണക്കാരി ആറ്റുവായില്‍ ജയദേവന്റെ വീടിന് മിന്നലേറ്റതിനേത്തുടര്‍ന്ന് പോര്‍ച്ചിന്റെ ഭാഗങ്ങള്‍ അടര്‍ന്നുവീണു. ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ചു വീടിന്റതറയ്ക്കും വിള്ളലേറ്റു. വീടിനുള്ളിലെ മുഴുവന്‍ വൈദ്യുതിഉപകരണങ്ങളും വയറിംങ്ങു കത്തിനശിച്ചു. സ്വിച്ച്‌ബോര്‍ഡുകള്‍ പൊട്ടിത്തെറിച്ചു. അഞ്ചുഫാനുകള്‍, ഇന്‍വെര്‍ട്ടര്‍തുടങ്ങിയവയും നശിച്ചു.  വീട്ടിലുണ്ടായിരുന്ന ജയദേവനും കുടുംബാംഗങ്ങളും മിന്നലേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. പറമ്പ് കിളച്ചിട്ടനിലയിലാണ്.  സെന്‍ട്രല്‍ എക്‌സൈസ് ജീവനക്കാരനായ സഹോദരന്‍ പ്രേംരാജിന്റെ വീടിനും മിന്നലേറ്റു. വീടിനുള്ളിലെ വയറിംങ്ങും സ്വിച്ച്‌ബോര്‍ഡുകളും ടിവി,ഫാനുകള്‍,ഇന്‍വെര്‍ട്ടര്‍ എന്നിവ നശിച്ചു. കാണക്കാരി വാവനക്കുളങ്ങര ഗോപാലകൃഷന്‍നായരുടെ വീടിനും മിന്നലേറ്റു. ജനല്‍ചില്ല് തകര്‍ന്നു വീടിന്റെ വയറിംങ്ങും വൈദ്യുതോപകരണങ്ങളും നശിച്ചു.  വാവക്കുളങ്ങര പീറ്ററിന്റെ വീട്ടില്‍ ടി വി, ഫാന്‍ തുടങ്ങിയവയും വൈദ്യുതോപകരണങ്ങളും നശിച്ചു. മുട്ടപ്പള്ളില്‍ ബേബി,ചില്ലയ്ക്കല്‍ ജോണ്‍ എന്നിവുടെ വീടുകളിലും വൈദ്യുതോപരണങ്ങള്‍ക്ക് കേടുവന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.