ഒന്നര കിലോ കഞ്ചാവുമായി പിടിയില്‍

Tuesday 21 November 2017 9:26 pm IST

കാഞ്ഞിരപ്പള്ളി: എരുമേലി കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തു നിന്നു ഒന്നര കിലോ കഞ്ചാവുമായി മുണ്ടക്കയം പെരുവന്താനം സ്വദേശി ജയചന്ദ്രനെ എരുമേലി പോലീസ് പിടികൂടി. നിലവില്‍ നിരവധി കേസുകളില്‍ പ്രതിയായ ജയചന്ദ്രന്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട് ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് മണിമല സിഐ റ്റി.ഡി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. എരുമേലി എസ്‌ഐ മനോജ്. എം, എസ്‌ഐ ഫ്രാന്‍സിസ് ആന്റണി, എഎസ്‌ഐ കുരുവിള, എഎസ്‌ഐബിനോയ് തോമസ്,എസ്‌ഐ പി.ബി.വര്‍ഗീസ്, സിപിഓമാരായ അഭിലാഷ്, റിച്ചാര്‍ഡ് സേവ്യര്‍, ബിജു, ശ്യം, രാജേഷ് മോഹന്‍ എന്നിവര്‍ പ്രത്യേക സംഘത്തിലുണ്ടായിരുന്നു
ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് എരുമേലിയില്‍ വന്‍തോതില്‍ കഞ്ചാവെത്തുന്നതായി ആരോപണമുണ്ട്. അന്യസംസ്ഥാനക്കാരാണ് വില്‍പ്പനക്കാരുടെ ലക്ഷ്യം. പ്രദേശത്ത് കനത്ത സുരക്ഷയുണ്ടെങ്കിലും തീര്‍ത്ഥാടക വേഷം നല്‍കുന്ന സുരക്ഷിതത്വമാണ് കഞ്ചാവ് മാഫിയ മുതലെടുക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.