എരുമേലിയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

Tuesday 21 November 2017 9:27 pm IST

എരുമേലി: ആരോഗ്യ വകുപ്പ് അധികൃതര്‍ എരുമേലിയില്‍ നടത്തിയ പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെയും, ഹെല്‍ത്ത് കാര്‍ഡില്ലാതെയും പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
രണ്ട് ദിവസത്തിനുള്ളില്‍ നിയമാനുസൃതമായ രേഖകള്‍ ഹാജരാക്കാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ് നല്‍കി. അയ്യപ്പഭക്തര്‍ ഉപയോഗിക്കുന്ന സിന്ദൂരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.വിനോദ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.വി ജോയി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം ജോസഫ്, ജൂനിയര്‍ എച്ച്.ഐമാരായ എന്‍.ആര്‍ വിനോദ് കുമാര്‍, നസറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.