നിലംനികത്തല്‍ തകൃതി നടപടിയെടുക്കുന്നില്ല

Wednesday 22 November 2017 2:00 am IST

തുറവൂര്‍: അനധികൃത നികത്തല്‍ തകൃതി, നടപടിയില്ല. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡിലെ നിലവും നീര്‍ത്തടങ്ങളുമാണ് പൂഴിയടിച്ച് നികത്തുന്നത്.
കുറുമ്പില്‍ പാലത്തിനു സമീപം ഗുരുമന്ദിരത്തില്‍ നിന്ന് തറയില്‍ പ്രദേശത്തേക്കുളള റോഡരികിലാണ് നീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തുന്നത്. ജലനിര്‍ഗമന മാര്‍ഗമായിരുന്ന തോടുകളടക്കം ഒരു വര്‍ഷം മുന്‍പാണ് നികത്താന്‍ തുടങ്ങിയത്.
നീര്‍ത്തടങ്ങളില്‍ പൂഴിയിറക്കിയതോടെ പ്രദേശവാസികള്‍ പ്രതിഷേധമുയര്‍ത്തുകയും തുടര്‍ന്ന് കുത്തിയതോട് വില്ലേജ് ഓഫീസില്‍ പരാതി നല്‍കുകയുമായിയിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നികത്തല്‍ തടഞ്ഞെങ്കിലും ഒഴിവ് ദിവസങ്ങളില്‍ നികത്തല്‍ തുടരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്.
എതിര്‍ക്കുന്നവരെ സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. നീര്‍ത്തടങ്ങള്‍ വ്യാപകമായി നികത്തിയതോടെ പ്രദേശത്ത് വെളളക്കെട്ട് രൂക്ഷമായി.
നികത്തല്‍ പൂര്‍ണമായാല്‍ ചുറ്റുപാടുമുളള വീടുകള്‍ വെളളക്കെട്ടിലാകുമെന്ന സ്ഥിതിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.