ചേര്‍ത്തല: രോഗികളെ പരിശോധിക്കുന്നതിനിടെ ഡോക്ടറുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചേര്‍ത്തല ശ്രീനാരായണ മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് സംഭവം.
ശിശുരോഗ വിദഗ്ദ്ധന് ഡോ. ഡൊണാള്‍ഡ് ജോണിന്റെ സ്മാര്‍ട് ഫോണാണ് പൊട്ടിത്തെറിച്ചത്. ഡോക്ടറുടെ ഇടതുകൈയ്ക്ക് പൊള്ളലേറ്റു. ചൂട് അനുഭവപ്പെട്ടതോടെയാണ് ഡോക്ടര്‍ കൈയിലിരുന്ന ഫോണ്‍ മേശപ്പുറത്ത് വച്ചത്.
അല്പസമയത്തിനകം മേശപ്പുറത്ത് കിടന്ന് ഫോണ്‍ കറങ്ങുകയും ബാറ്ററിയുടെ ഭാഗത്തു നിന്നു തീപ്പൊരി വന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. ബാറ്ററി തെറിച്ചുവീണാണ് ഡോക്ടറുടെ കൈയ്ക്ക് പൊള്ളലേറ്റത്.
ഇതേ സമയം ഇവിടെയുണ്ടായിരുന്ന രോഗികളും ഭയന്ന് പുറത്തേക്ക് ഓടി. ആശുപത്രി അധികൃതരും ഓടിയെത്തി. ഫോണ്‍ വീണ തറയിലും പുകയുടെ പാടുണ്ട്. മൊബൈല്‍ ഫോണ്‍ കമ്പനിക്ക് എതിരെ പരാതി നല്‍കുമെന്ന് ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: