ചേര്‍ത്തല: ശബരിമല സീസണ് തുടങ്ങിയതോടെ കള്ള ടാക്സികള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ടാക്സി പെര്‍മിറ്റില്ലാതെ ശബരിമല യാത്ര പുറപ്പെട്ട മൂന്ന് കാറുകള്‍ ഇന്നലെ പിടികൂടി.
ദേവീക്ഷേത്രത്തിന് മുന്നിലെ ടാക്സി ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ തടഞ്ഞിട്ട ശേഷം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി വാഹനങ്ങളുടെ രേഖകള്‍ പരിശോധിച്ചു. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും അധികൃതര്‍ പറഞ്ഞു.
കാലപ്പഴക്കത്തെ തുടര്‍ന്ന് സര്‍വീസ് നടത്തുന്നതിനിടയില്‍ വഴിയില്‍ കിടന്ന സ്വകാര്യ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാന്‍സല്‍ ചെയ്തു. ചേര്‍ത്തല മുഹമ്മ റൂട്ടില്‍ ഓടുന്ന ബസിന്റെ സര്‍ട്ടിഫിക്കറ്റാണ് റദ്ദുചെയ്തത്.
പരിശോധന തുടരുമെന്നും അനധികൃതമായി വിവാഹ ആവശ്യങ്ങള്‍ക്കടക്കം സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: