സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വെബ് അധിഷ്ഠിതമാകുന്നു

Wednesday 22 November 2017 2:30 am IST

കൊല്ലം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ (ഐകെഎം) വികസിപ്പിച്ചെടുത്ത പുതിയ സോഫ്റ്റ് വെയറിലൂടെ വെബ് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ‘സേവന’ എന്ന സോഫ്റ്റ് വെയറിലുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ പുതിയ സോഫ്റ്റ്‌വെയറിലേക്ക് മാറ്റണം.

ഡാറ്റാബേസില്‍ നിലവിലുണ്ടെങ്കിലും സത്യപ്രസ്താവന നല്‍കാത്തതും മേല്‍വിലാസം, വരുമാനം, ബാങ്ക് അക്കൗണ്ട് എന്നിവയിലെ മാറ്റവും കാരണം പെന്‍ഷന്‍ ലഭിക്കാത്ത എല്ലാ ഗുണഭോക്താക്കളുടെ വിവരങ്ങളിലും നിലവിലെ സോഫ്റ്റ് വെയറില്‍ ആവശ്യമായ മാറ്റം വരുത്തി തദ്ദേശ സ്ഥാപന സെക്രട്ടറി അംഗീകരിക്കണം.

2016 സെപ്തംബര്‍ വരെ പെന്‍ഷന്‍ ലഭിക്കുകയും അതിനു ശേഷം വിവിധ കാരണങ്ങളാല്‍ ലഭിക്കാത്തവരെയുമാണ് ഇപ്പോള്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. ലഭിച്ചിട്ടുള്ള എല്ലാ അപേക്ഷകളും സേവന സോഫ്റ്റ് വെയറിലേക്ക് മാറ്റണം. പിന്നീട് ഒരു മാറ്റവും അനുവദിക്കില്ല.
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച് ഇനിമുതല്‍ ലഭിക്കുന്ന അപേക്ഷകള്‍ ഈ സൈറ്റ് വഴി നടത്തണം.

ഡിസംബറില്‍ വിതരണം ചെയ്യേണ്ട പെന്‍ഷന്‍ ശുപാര്‍ശ ഡിബിടി സെല്‍ നവംബര്‍ 26ന് മുന്‍പ് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.