ശ്രീകണ്ഠപുരം: ചേരംകുന്ന്-എടക്കുളം റോഡ് ടാര്‍ ചെയ്യണമന്നാവശ്യപ്പെട്ട് ബിജെപി നിവേദനം നല്കി. ചെങ്ങളായി പഞ്ചായത്തിലെ ചേരംകുന്ന്-എടക്കുളം റോഡാണ് ഇപ്പോഴും ശോചനീയമായിരിക്കുന്നത്. 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന എടക്കുളം എന്ന സ്ഥലം തികച്ചും ഒറ്റപ്പെട്ട രിതിയിലാണ്. ടൗണുമായി ബന്ധപ്പെടണമെങ്കില്‍ 2 കിലോമിറ്റര്‍ നടക്കണം ഓട്ടോ പോലും വരാത്ത രീതിയിലാണ് റോഡ്. ഈ റോഡ് ടാര്ചെയ്യണമെന്നാവശ്യപ്പെട്ട് റിച്ചാര്‍ഡ് ഹേ എംപിക്ക് ബിജെപി ഇരിക്കൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി.രമേശന്റെ നേതൃത്വത്തില്‍ നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: